X

ഉത്തേജക പാക്കേജുകള്‍ വരുന്നു; കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം

ദുബൈ: മഹാമാരിയിലും നേട്ടം തുടര്‍ന്ന് സ്വര്‍ണ വിപണി. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 0.5 ശതമാനം വില വര്‍ധിച്ച് ഒരു ഔണ്‍സിന് 1915.34 ഡോളര്‍ എന്ന നിലയിലെത്തി. നേരത്തെ, 0.8 ശതമാനം ഇടിവില്‍ നിന്നാണ് സ്വര്‍ണം തിരിച്ചുകയറിയത്. യുഎസ് ഗോള്‍ഡ് 0.3 ശതമാനം ഉയര്‍ന്ന് 1922.20 ഡോളറിലെത്തി.

ഈയാഴ്ച മാത്രം വിപണിയില്‍ 2.9 ശതമാനമാണ് സ്വര്‍ണവില കയറിയത്. ഈയിടെ ഒരാഴ്ചയിലുണ്ടായ ഏറ്റവും വലിയ വളര്‍ച്ചയാണിത്. ട്രംപിന് കോവിഡ് ബാധിച്ചതും സ്വര്‍ണ വിലയെ ബാധിച്ചതായി വിപണി അപഗ്രഥകനായ ജഫ്രി ഹാലി ചൂണ്ടിക്കാട്ടുന്നു. യു.എസ് നേതാക്കള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ സ്വര്‍ണ വിലയില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ യുഎസ് ഓഹരി വിപണി രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. വിപണിയിലെ ഇടിവാണ് സ്വര്‍ണത്തെ സഹായിച്ചത്. പ്രതിസന്ധി മറകടക്കാന്‍ യുഎസ് ഉത്തേജക പാക്കേജ് വൈകാതെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. 2.2 ട്രില്യണ്‍ ഡോളറിന്റെ പാക്കേജാണ് അറിയറയില്‍ ഉള്ളത്. മറ്റു ലോകരാഷ്ട്രങ്ങളും ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Test User: