X
    Categories: businessNews

സ്വര്‍ണത്തില്‍ കോവിഡ് ഇഫക്ട് തുടരുന്നു; ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍ സ്വര്‍ണവിലയിലും ചാഞ്ചാട്ടം തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 37,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്.

ഒക്ടോബര്‍ അഞ്ചിനാണ് ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,120 രൂപയായിരുന്നു അന്ന് പവന് വില. പിന്നീട് ഘട്ടം ഘട്ടമായി വര്‍ധിച്ചാണ് 37,800 രൂപയിലെത്തിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തില്‍ വിലയില്‍ പെട്ടന്ന് കുറവുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായതോടെ വിപണിയിലും പ്രതിസന്ധി തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കോവിഡ് പ്രതിസന്ധി കഴിയാതെ സ്വര്‍ണവിപണി സ്ഥിരത കൈവരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: