കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ നാലാം ദിവസവും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ തുടരുന്നു. 37,800 രൂപയാണ് കഴിഞ്ഞ നാല് ദിവസമായി പവന്‍ വില. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്.
ഒക്ടോബര്‍ അഞ്ചിനാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 37,120 രൂപയായിരുന്നു അന്ന് പവന് വില. പിന്നീട് 37,480 ആയി ഉയര്‍ന്നു. വീണ്ടും ഇടിഞ്ഞ് 37,200 രൂപയായി. പിന്നീട് ഒക്ടോബര്‍ ഒമ്പതിന് 37,560 രൂപയും ഒക്ടോബര്‍ പത്തിന് 37,800 രൂപയുമായി. നിലവില്‍ ഈ വില തുടരുകയാണ് ചെയ്യുന്നത്.
കോവിഡ് പ്രതിസന്ധിക്ക് കാര്യമായ അയവ് വരാത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിലെ അസ്ഥിരത തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ശുഭവാര്‍ത്തകള്‍ വന്നപ്പോള്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. എന്നാല്‍ കോവിഡിന്റെ രണ്ടാം വരവോടെ വീണ്ടും വില കൂടുകയായിരുന്നു.