X

ഉയര്‍ച്ചയ്ക്ക് ശേഷം തിരിച്ചിറങ്ങി സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

ഒരു ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 6815 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 54,520 രൂപയും നല്‍കേണ്ടി വരും.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,000 കടന്നതിന് ശേഷമാണ് ഇപ്പോള്‍ വില തിരിച്ചിറങ്ങുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റയടിയ്ക്ക് 720 രൂപ പവന് വര്‍ധിച്ച് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. ബുധനാഴ്ച 55000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6875 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 53000 രൂപയായിരുന്നു സ്വര്‍ണവില. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

webdesk13: