X

ഒരിടവേളക്കു ശേഷം സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരിടവേളക്കു ശേഷം പവന്‍ വില 38,000ന് അപ്പുറത്തേക്ക് കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില.

അതേസമയം, ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്നാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായത്.

എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന് 51,328 രൂപയായും താഴ്ന്നു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.

 

web desk 1: