താഴേക്കു വന്ന ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കയറ്റം. ഒരു മാസം തുടര്‍ന്ന ഇടിവില്‍ നിന്നാണ് ഇപ്പോള്‍ കുത്തനെ കയറ്റം തുടങ്ങിയത്. ബുധനാഴ്ച പവന്‍ വില 600 രൂപ ഉയര്‍ന്ന് 36,720 രൂപയിലെത്തി. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4590 രൂപയായി. ഇന്നലെ 36,120 രൂപയായിരുന്ന പവന്‍ വില.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില പതിയെ മുന്നേറുന്ന പ്രവണതയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ചൊവാഴ്ച 17 ഡോളറിന്റെ നേട്ടമാണ് രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്മേല്‍ ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ 1880 ഡോളര്‍ വരെ സ്വര്‍ണം മുന്നേറിയേക്കാം. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്.