മലപ്പുറം: സ്വര്‍ണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിെല അഭിപ്രായ വ്യത്യാസവും സംഘടന പ്രശ്നങ്ങളും മുറുകിയതോടെ സംസ്ഥാനത്ത് സ്വര്‍ണ വില്പന വ്യത്യസ്ത വിലയില്‍. പവന് 800 രൂപയുടെ വ്യത്യാസത്തിലാണ് രണ്ട് സംഘടനകളുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും സ്വര്‍ണം വിറ്റത്.
കേരളത്തില്‍ സ്ഥിരമായി സ്വര്‍ണവില നിശ്ചയിക്കുന്നത് ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ െസക്രട്ടറിയുമായ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനാണ് (എ.കെ.ജി.എസ്.എം.എ). എന്നാല്‍, കഴിഞ്ഞ ദിവസം മുതല്‍ ഇതേ സംഘടനയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ജസ്റ്റിന് പാലത്ര പ്രസിഡന്റായ വിഭാഗം പതിവ് രീതിയില്‍നിന്ന് വ്യത്യസ്തമായി സ്വര്‍ണവിലയില്‍ മാറ്റംവരുത്തി തുടങ്ങി.
എ.കെ.ജി.സി.എം.എ ഗോവിന്ദന് വിഭാഗം പ്രഖ്യാപിച്ച നിരക്ക് പ്രകാരം ശനിയാഴ്ച സ്വര്‍ണം പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് വില. കേരള ജ്വല്ലേഴ്സ് ഫെഡറേഷന് കീഴിലുള്ള സ്ഥാപനങ്ങളും ഇതേ വിലയാണ് പിന്തുടരുന്നത്. അതേസമയം, എ.കെ.ജി.എസ്.എം.എ ജസ്റ്റിന് പാലത്ര വിഭാഗം പവന് 36,800 രൂപക്കും ഗ്രാമിന് 4600 രൂപക്കുമാണ് സ്വര്‍ണം വിറ്റത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്വര്‍ണ വ്യാപാര സംഘടന കഴിഞ്ഞ ദിവസം മൂന്നാമതൊരു വിലയിലും സ്വര്‍ണം വിറ്റിരുന്നു.
അന്താരാഷ്ട്ര വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കി കേരളത്തില്‍ ബാങ്ക് നിരക്കിനെ അവലംബിച്ചാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ചില പ്രദേശങ്ങളില്‍ നികുതി നല്‍കാതെ വരുന്ന സ്വര്‍ണത്തെ അവലംബിച്ച് വില നിശ്ചയിട്ടുണ്ട്. ബാങ്ക് നിരക്ക് പ്രകാരം ശനിയാഴ്ച ഗ്രാമിന് 4700 രൂപയാണ് സ്വര്‍ണവില നിശ്ചയിച്ചത്.
എന്നാല്‍, ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വില്ക്കുന്നുണ്ടെങ്കില് അത് അനധികൃത സ്വര്‍ണമാണെന്നും എ.കെ.ജി.എസ്.എം.എ ഗോവിന്ദന് വിഭാഗം സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. ജി.എസ്.ടി നല്‍കാതെ എവിടെനിന്നാണ് ഇത്തരക്കാര്‍ക്ക് സ്വര്‍ണം ലഭിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഇവര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഗ്രാമിന് 4600 രൂപക്ക് സ്വര്‍ണം വില്ക്കാന് സാധിക്കുമെന്നും ഇത് നികുതി നല്‍കാത്ത സ്വര്‍ണമാണെന്ന പ്രചാരണം തെറ്റാണെന്നും എ.കെ.ജി.എസ്.എം.എ ജസ്റ്റിന് പാലത്ര വിഭാഗം പറഞ്ഞു.
കോടതി വിധി പ്രകാരം തങ്ങളുെട സംഘടനയാണ് ഒൗദ്യോഗികമെന്നും തങ്ങള്‍ക്ക് വില നിശ്ചിയിക്കാന്‍ അവകാശമുണ്ടെന്നും സംഘടന സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലത്ര പ്രതികരിച്ചു. ഇരുവിഭാഗവും തമ്മില്‍ വര്‍ഷങ്ങളായി സംഘടനയുടെ പേരില്‍ കേസുണ്ട്.
സങ്കുചിത താല്പര്യങ്ങള്ക്കായി സ്വര്‍ണ വില കുറച്ചുകാട്ടി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന് (കെ.ജെ.എഫ്) ജനറല്‍ െസക്രട്ടറി എം.പി. അഹമ്മദ്. കേരളത്തില്‍ അന്താരാഷ്ട്ര വിപണികളെയും ബാങ്ക് വിലയെയും അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്.
എന്നാല്‍, നികുതി നല്‍കാത്ത വില കാണിച്ച് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് ചിലരുടെ ശ്രമം. ബില്ലില്ലാതെയും നികുതി െവട്ടിച്ചുമുള്ള വില്പന തകൃതിയാണെന്നും സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.