സംസ്ഥാനത്ത് സ്വര്‍ണവില കൂടി. മൂന്നുദിവസം കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നതിനു ശേഷമാണ് വെള്ളിയാഴ്ച വില വര്‍ധിച്ചത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസം ആയി ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4,5,6 തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.