X

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഇന്ന് 80 രൂപ കൂടി

Indian Traditional Gold Necklace shot in studio light.

തിരുവനന്തപുരം: സ്വർണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന് 52,880 രൂപയായി. ഗ്രാമിന് 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെയും ഇന്നുമായി 360 രൂപയാണ് പവന് കൂടിയത്. ഇന്നലെ രണ്ട് തവണ സ്വർണവില കൂടിയിരുന്നു. ആദ്യം 80ഉം രണ്ടാമത് 200 രൂപയുമാണ് ഇന്നലെ കൂടിയത്.

സ്വർണ്ണവില ഉയരങ്ങളിലേക്ക് തന്നെ പോവുകയാണ്. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അമേരിക്കയിൽ പലിശ നിരക്ക് കുറയ്ക്കും എന്ന അനിശ്ചിതത്വം നിലനിൽക്കുന്നത്, ലോകമെമ്പാടുമുള്ള സ്വർണത്തോടുള്ള താൽപര്യം എന്നിവ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവില വർദ്ധനയ്ക്ക് കാരണമാകുന്നു.

webdesk14: