X

സ്വര്‍ണം തിരിച്ചുകയറുന്നു; മൂന്നു ദിവസത്തെ ഇടിവിന് ശേഷം വീണ്ടും വില വര്‍ദ്ധന

എറണാകുളം: തുടര്‍ച്ചയായ മൂന്നു ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകൂടി 37,520 രൂപയായി. 4,690 രൂപയാണ് ഗ്രാമിന്റെ വില. താഴ്ന്ന നിലവാരമായ 37,360ലെത്തിയശേഷമാണ് മഞ്ഞലോഹം തിരിച്ചു കയറുന്നത്.

ഓഗസ്്റ്റ് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ചാഞ്ചാട്ടം പ്രകടമായിരുന്നു. വില കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. വെള്ളി കിലോയ്ക്ക് 67,210 രൂപയാണ്.

ആഗോള വിപണിയില്‍ വിലവര്‍ധിക്കാനുള്ള പ്രവണത ഡോളര്‍ കരുത്താര്‍ജിച്ചതോടെ ഇല്ലാതായി. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,935.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

മൂന്നുദിവസം തുടര്‍ച്ചയായി വിലകുറഞ്ഞതിനുശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. എംസിഎക്സ് ഒക്ടോബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,805 രൂയായി.

 

Test User: