ഇടവേളക്കു ശേഷം സ്വര്‍ണ വില വീണ്ടും കൂടി; പവന്‍ വില അറിയാം

കൊച്ചി: സ്വര്‍ണത്തിന് വീണ്ടും വില കൂടി. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപത്തിന് ശേഷം ആഭ്യന്തര വിപണിയില്‍ ആദ്യമായാണ് ഇന്ന് വില കൂടിയത്. പവന് 240 രൂപ വര്‍ധിച്ചു.

ഇതോടെ ഇന്നത്തെ പവന്‍ വില 35,240 രൂപയായി. ഗ്രാമിന് 30 രൂപ കൂടി 4,405 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 1840 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ദിവസം വിലയില്‍ ഇടിവുണ്ടായി. ഇന്നലെ റെക്കോര്‍ഡ് വില കുറവായ 35,000ത്തില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയത്.

web desk 1:
whatsapp
line