മുംബൈ: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 27,200 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച മാത്രം 400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 3400 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില കൂടാനുള്ള കാരണം.
ചൊവ്വാഴ്ച 200 രൂപ ഉയര്‍ന്ന് 26,800 രൂപയായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1520 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.