കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. പവന് 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് ആഗസ്റ്റ് അഞ്ചിന് 3,325 ആയിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 3,350 ആയി ഉയര്‍ന്നു. പവന് 26,800 രൂപ. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് സ്വര്‍ണ നിരക്കാണിത്. പ്രധാനമായും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അസ്ഥിരതകളാണ് സ്വര്‍ണവില ഉയരാനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുന്നതും സ്വര്‍ണവില ഉയരാനിടയാക്കി. ജമ്മു കശ്മീര്‍ ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ രൂപ്ക്ക് മൂല്യത്തകര്‍ച്ച നേരിട്ടതും രാജ്യത്തെ സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.
ഈ നില തുടര്‍ന്നാല്‍ സ്വര്‍ണവില അടുത്തകാലത്ത് തന്നെ 28,000 ത്തിന് മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ അടുത്ത രണ്ടാഴ്ച്ക്കുള്ളില്‍ ഓണം, വിവാഹ സീസണുകള്‍ തുടങ്ങുന്നതിനാല്‍ വില വീണ്ടും കൂടാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. 2011 ല്‍ രേഖപ്പെടുത്തിയ 1,850 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.