കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില വീണ്ടും ഇടിയുന്നു. 42000 രൂപയിലെത്തിയ സ്വര്‍ണവിലയില്‍ പിന്നീട് ദിനം തോറും വലിയ തോതിലുള്ള ഇടിവാണ് ഉണ്ടായത്. ഇന്ന് 38000 രൂപയാണ് പവന് വില. പവന്റെ വിലയില്‍ 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 4750 രൂപയാണ് ഗ്രാമിന്റെ വില.
ഓഗസ്റ്റ് ഏഴിനാണ് സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയായ 42000 രൂപയിലെത്തിയത്. പിന്നീട് ഘട്ടം ഘട്ടമായി താഴേക്ക് പതിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 320 രൂപ വീതമാണ് കുറഞ്ഞത്. 18 ദിവസം കൊണ്ട് 4000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില എത്രത്തോളം കുറയുമെന്നാണ് ഇപ്പോള്‍ സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. സ്വര്‍ണവിലയിലെ വന്‍ കുതിച്ചുകയറ്റത്തിന് കാരണമെന്ത് എന്നും അവരെ അലട്ടുന്ന കാര്യമാണ്. കോവിഡ് പ്രതിസന്ധിയില്‍ ലോക സാമ്പത്തിക മേഖലയിലുണ്ടായ ഇടിവാണ് സ്വര്‍ണവിലയുടെ കുതിച്ചുകയറ്റത്തിന് കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങളെ കുറിച്ച് ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ വന്നതോടെയാണ് സ്വര്‍ണവില കുറഞ്ഞു തുടങ്ങിയത്. ലോകരാജ്യങ്ങളില്‍ കോവിഡ് കണക്ക് കുറഞ്ഞതും സാമ്പത്തിക മേഖല ഉണര്‍ന്നു തുടങ്ങിയതും സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നുണ്ട്. ലോകസാമ്പത്തിക മേഖല കോവിഡ് പ്രതിസന്ധി മറികടന്ന് ശക്തിപ്രാപിക്കുന്നതിന് അനുസരിച്ച് സ്വര്‍ണവില പഴയപോലെ മുപ്പതിനായിരത്തിന് താഴെയെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.