കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. 400 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും പഴയ റെക്കോര്‍ഡിലേക്ക് തന്നെ തിരിച്ചു കയറി. ഇന്ന് 400 രൂപ വീണ്ടും വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന റെക്കോര്‍ഡ് സ്വര്‍ണ്ണ വിലയിലേക്ക് തിരിച്ചു കയറിയത്.
കഴിഞ്ഞ മാസം 27ന് റെക്കോര്‍ഡിലേക്ക് കടന്നിരുന്നെങ്കിലും പിന്നീട് ചെറിയ തോതില്‍ സ്വര്‍ണ്ണ വില ഇടിയുന്നതാണ് കണ്ടത്. മൂന്ന് ദിവസത്തിനിടെ 400 രൂപ കുറഞ്ഞ ശേഷമാണ് വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കയറിയത്്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി.
മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ മാസം റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുകയായിരുന്നു. 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില കഴിഞ്ഞദിവസങ്ങളാലായി ഇടിഞ്ഞത്.