കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപ കൂടി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,040 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില 1,800 ഡോളര്‍ കടന്നു. ട്രോയ് ഔണ്‍സിന് 1,803.05 ഡോളറില്‍ ആണ് വ്യാപാരം.
ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 35,880 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ സ്വര്‍ണ വിലയില്‍ പവന് 1,320 രൂപയുടെ വര്‍ധന.