X

പെട്രോള്‍ വില കൂടി, സ്വര്‍ണ വില കൂടി, മണ്ണെണ്ണക്ക് ഒറ്റയടിക്ക് എട്ട് രൂപയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ വിലകൂടല്‍. പെട്രോളിന് പിന്നാലെ ഇന്ന് മണ്ണെണ്ണക്കും വില കൂട്ടി. ഒറ്റയടിക്ക് എട്ടുരൂപയാണ് ലിറ്റര്‍ മണ്ണെണ്ണക്കിന്ന് കൂട്ടിയത്. ഇതോടെ 47 രൂപയായിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി ഉയര്‍ന്നു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. മണ്ണെണ്ണയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവാണിത്.

മുന്‍ഗണനാ, മുന്‍ഗണനേതര എന്നീ കണക്കില്ലാതെ എല്ലാവരും ഇനി 55 രൂപ കൊടുത്ത് മണ്ണെണ്ണ വാങ്ങേണ്ടി വരും. നവംബര്‍ മുതലാണ് പുതിയ കണക്ക്.

പെട്രോളിന് ഇന്ന് 48 പൈസയാണ് കൂട്ടിയത്. അതേസമയം ഇന്ന് ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇന്നലത്തേത് പോലെ തന്നെ തുടരുന്നു. ഇന്ധന വില ഉയരുന്നതോടെ പച്ചക്കറി അടക്കമുള്ള അവശ്യ സാധനങ്ങളുടെയും വില കൂടുകയാണ്. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിത കാല സമരം നടത്തുകയാണ്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് 6 രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

സ്വര്‍ണ വിലയും ഇന്ന് കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ പവന് ഇന്ന് 35,840 രൂപയാണ് വില. ഗ്രാമിന് 4,480 രൂപയും.

web desk 1: