X

ഏപ്രിലില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 45,450 കോടി രൂപയുടെ സ്വര്‍ണം

മുംബൈ: ഏപ്രില്‍മാസത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത് 620 കോടി ഡോളറിന്റെ (ഏകദേശം 45,450 കോടി രൂപ) സ്വര്‍ണം. രാജ്യത്ത് സ്വര്‍ണ ഉപഭോഗം കൂടിയതാണ് ഇറക്കുമതിയില്‍ പ്രതിഫലിച്ചത്.

2020 ഏപ്രിലില്‍ സ്വര്‍ണ ഇറക്കുമതി 28.3 ലക്ഷം ഡോളറിന്റേത് (20.75 കോടി രൂപ) മാത്രമായിരുന്നു. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഇറക്കുമതിയെ ബാധിച്ചതാണ് കാരണം.

അതേസമയം, വെള്ളിയുടെ ഇറക്കുമതി ഏപ്രിലില്‍ കുറഞ്ഞു. 1.19 കോടി ഡോളറിന്റെ വെള്ളിയാണ് ഏപ്രിലില്‍ ഇന്ത്യയിലെത്തിയത്. 2020 ഏപ്രിലിത് 10.37 കോടി ഡോളറിന്റേത് (760 കോടി രൂപ) ആയിരുന്നു.

 

web desk 1: