X
    Categories: indiaNews

സ്വര്‍ണ്ണ ഇറക്കുമതിയില്‍ 57 ശതമാനം ഇടിവ്

മുംബൈ: നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തേക്കുള്ള സ്വര്‍ണ്ണ ഇറക്കുമതിയില്‍ 57 ശതമാനം ഇടിവ്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ഏകദേശം 50,658 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇക്കാലയളവിലിത് 1.10 ലക്ഷം കോടി രൂപയുടേതായിരുന്നു. ഉയര്‍ന്ന വിലയും കോവിഡ് മഹാമാരിയും കാരണം സ്വര്‍ണ്ണ ഉപഭോഗത്തിലുണ്ടായ ഇടിവാണ് ഇറക്കുമതി കുറയാന്‍ കാരണമായത്.

വെള്ളി ഇറക്കുമതിയിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍-സെപ്തംബര്‍ കാലത്ത് 5543 കോടി രൂപയുടെ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ 14600 കോടിയെ അപേക്ഷിച്ച് 63.4 ശതമാനം കുറവാണിത്. സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും ഇറക്കുമതി കുറഞ്ഞത് രാജ്യത്തെ വ്യാപാരകമ്മി കുറയാന്‍ സഹായകമായിട്ടുണ്ട്. ഏപ്രില്‍-സെപ്തംബര്‍ കാലത്തെ വ്യാപാര കമ്മി 2344 കോടി ഡോളര്‍(1.72ലക്ഷം കോടി രൂപ)ആണ്. മുന്‍വര്‍ഷമിത് 8892 കോടി ഡോളര്‍ (6.52 ലക്ഷം കോടി രൂപ)ആയിരുന്നു.

chandrika: