കൊച്ചി: രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വര്‍ധന. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ്ണ ഇറക്കുമതി ഒാഗസ്റ്റ് മാസത്തില്‍ എട്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണ ഉപയോഗക്കാരായ ഇന്ത്യ കഴിഞ്ഞ മാസം 60 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമാണ് വര്‍ധന.
2019-ഓഗസ്റ്റില്‍ 32.1 ടണ്‍ ആയിരുന്നു ഇറക്കുമതി. കഴിഞ്ഞ ഓഗസ്റ്റില്‍ 137 കോടി ഡോളറായിരുന്ന (പതിനായിരം കോടി രൂപ|) ഇറക്കുമതി മൂല്യം ഈ വര്‍ഷം 370 കോടി ഡോളറായി(27000) ഉയര്‍ന്നു. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് ഉയര്‍ന്നതും ലോക്ഡൗണ്‍ ഇളവുകളുമാണ് ഇറക്കുമതി കൂടാനുള്ള കാരണങ്ങള്‍. നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്റും 8 മാസത്തെ ഉയര്‍ന്ന നിരക്കിലാണ്. 2019 ഡിസംബര്‍ മുതല്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ വലിയ ഇടിവു നേരിട്ടിരുന്നു. കഴിഞ്ഞ ജൂലായ് മുതലാണ് ഇറക്കുമതി ഉയര്‍ന്നത്.
178 കോടി ഡോളറിന്റെ (13000 കോടി രൂപ)സ്വര്‍ണ്ണം ജൂലായില്‍ രാജ്യം ഇറക്കുമതി ചെയ്തു. ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി 28 ലക്ഷം ഡോളറിലേക്ക് കുറഞ്ഞിരുന്നു.