X

ഡല്‍ഹി വ്യാപാര മേളയില്‍ കേരളത്തിന് സ്വര്‍ണം

ന്യൂഡല്‍ഹി: കേരളത്തിന്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി രൂപകല്‍പന ചെയ്ത കേരള പവിലിയന് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സ്റ്റേറ്റ് – യൂണിയന്‍ ടെറിട്ടറി വിഭാഗത്തില്‍ സ്വര്‍ണ്ണത്തിളക്കം.പ്രഗതി മൈതാനിയിലെ ഹാള്‍ നമ്പര്‍ ഏഴിലെ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ഐ.ടി.പി. ഒ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ പ്രതീപ് സിങ്ങ് ഖറോള യില്‍ നിന്ന് കേരള പവിലിയനുവേണ്ടി ഐ & പി.ആര്‍.ഡി. അഡിഷണല്‍ ഡയറക്ടര്‍ അബ്ദുള്‍ റഷീദ്, ഡെപ്യുട്ടി ഡയറക്ടര്‍ പ്രവീണ്‍ എസ്.ആര്‍. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ സിനി.കെ. തോമസ്, അഭിലാഷ് എ. സി, പവിലിയന്‍ ഡിസൈനര്‍ ജിനന്‍ സി.ബി എന്നിവര്‍ ചേര്‍ന്ന് മെഡല്‍ ഏറ്റുവാങ്ങി.

മേളയുടെ ആശയമായ’ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍’ അടിസ്ഥാനമാക്കി കേരള പവിലിയന്‍ ഒരുക്കിയത് പ്രശസ്ത ഡിസൈനര്‍ ജിനന്‍ സി.ബി യാണ് . ബിനു ഹരിദാസ്, ജിഗിഷ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍ . 2017 ലാണ് ഇതിന് മുമ്പ് കേരളത്തിന് ഗോള്‍ഡ് ലഭിച്ചത്.

 

Test User: