X

അനധികൃത സാമ്പത്തിക ഇടപാട്: ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്തു

അനധികൃത സാമ്പത്തിക ഇടപാടുകളില്‍ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചി ഇ.ഡി ഓഫിസില്‍വെച്ചാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാട് സംബന്ധിച്ച് ഇ.ഡിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യുന്നുണ്ട്. രാജ്യത്ത് ഉടനീളം 420 ശാഖയാണ് ഗോകുലം ചിറ്റ്‌സിന് ഉള്ളത്.

ഗോകുലം ഗോപാലന്‍ പ്രതിയായ അനധികൃത ചിട്ടിക്കേസുകള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ച വാര്‍ത്ത നേരത്തേ പുറത്തുവന്നിരുന്നു. അനധികൃത ചിട്ടി നടത്തിപ്പുമൂലം 60 ലക്ഷത്തോളം രൂപയുടെ നികുതി നഷ്ടം സര്‍ക്കാറിനുണ്ടായെന്നായിരുന്നു കണ്ടെത്തല്‍.

webdesk14: