ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപി, ഗോഡ്‌സെ ഈ നാടിന്റെ ശാപമായിരുന്നു: പിഎസ് ശ്രീധരന്‍പിള്ള

ഗാന്ധി എന്ന വെളിച്ചത്തെ ഇല്ലാതാക്കി കൊടിയ പാപം ചെയ്ത ആളാണ് ഗോഡ്‌സെ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയാവണമെന്ന ഉത്തമ മാതൃകയായിരുന്നു ഗാന്ധി. അദ്ദേഹത്തെപ്പോലെയുള്ളവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിരളമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജീവ് രചിച്ച ഗാന്ധി വേഴ്‌സസ് ഗോഡ്‌സെ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച നാലാമത്തെ പതിപ്പിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധി എന്ന വെളിച്ചത്തെ തല്ലിക്കൊടുത്താന്‍ പാടില്ലായിരുന്നു. ഓരോ മേഖലയിലും ഗാന്ധി ചിന്തകള്‍ പ്രസക്തമായി കൊണ്ടിരിക്കുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

webdesk11:
whatsapp
line