X

ഗോള്‍ക്കീപ്പര്‍മാര്‍ ഞെട്ടും; അതിവേഗം അല്‍ റിഹ്‌ല

ഈ പന്താണ് ലോകകപ്പിനായി ഉപയോഗിക്കുക അല്‍ റിഹ്‌ല എന്നാണ് പന്തിന്റെ അറേബ്യന്‍ പേര്. അറബിയില്‍ യാത്ര എന്നാണ് അല്‍ റിഹ്‌ലക്കര്‍ത്ഥം. വായുവിലുടെ അതിവേഗം സഞ്ചരിക്കുന്ന ഊ പന്തിന് രൂപം നല്‍കിയത് അഡിഡാസാണ്. ഇത് വരെ ലോകകപ്പിന് ഉപയോഗിച്ചതില്‍ വെച്ച് ഏറ്റവും വേഗതയില്‍ വായുവിലുടെ സഞ്ചരിക്കുന്ന പന്താണിതെന്ന് ഫിഫ വ്യക്തമാക്കുന്നു. ഗോള്‍ക്കീപ്പര്‍മാര്‍ക്കായിരിക്കും പുതിയ പന്ത് തലവേദന.

ഹയ…ഹയ….

ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഇപ്പോള്‍ തന്നെ സൂപ്പര്‍ ഹിറ്റ്. ഹയ … ഹയ… എന്ന് തുടങ്ങുന്ന ( കൂട്ടായ്മയുടെ കരുത്ത്) എന്ന ഗാനം ആലപിച്ചിരിക്കുന്നത് മൂന്ന് പേര്‍ ചേര്‍ന്നാണ്. ട്രിനിഡാഡ് കര്‍ദോണ, ഡേവിഡോ, ആയിഷ എന്നിവര്‍. അമേരിക്കയുടെ പുത്തന്‍ ഹരമായ ട്രിനിഡാഡാണ് മുഖ്യഗായകന്‍. ആഫ്രോ ബിറ്റ്‌സിലുടെ ശ്രദ്ധേയനായ ഡേവിഡോക്കൊപ്പം വരുന്ന ആയിഷ ഖത്തറുകാര്‍ക്ക് പ്രിയപ്പെട്ട സ്വന്തം ഗായികയാണ്.

പറക്കും ലയിബ്

ഖത്തര്‍ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നവും ഇന്നലെ ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടു. ലയിബ് എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്. പല തരത്തിലും ലയിബിനെ നിര്‍വചിക്കാം.

Test User: