X
    Categories: MoreViews

ഗോവയില്‍ സര്‍ക്കാര്‍ രുപീകരിക്കുമെന്ന് കോണ്‍ഗ്രസ്സ്

ഗോവയില്‍ കോണ്ഗ്രസ്സ് ഭരിക്കുമെന്ന്
പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ലൂസിനോ ഫലേറിയോ വ്യക്തമാക്കി. പതിനേഴ് മഢലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതോടെ ജനം നല്‍കുന്ന സന്ദേശം വ്യക്തമാണെന്നും സംസ്ഥാനത്ത് ഭരണം രൂപീകരിക്കാന്‍ പാര്‍ട്ടി സജ്ജമാണെന്നും ഫലേറിയോ വ്.ക്തമാക്കി.

ഒരു സംശയവും വേണ്ട, ഞങ്ങള്‍ ഗവര്‍ണമെന്റ് രുപീകരിക്കാന്‍ പോവുകയാണ്.
ചില സ്വതന്ത്രര്‍ കൂടി പിന്തുണക്കുന്നതോടെ കുറവുണ്ടായിരുന്ന ഏതാനും സീറ്റുകള്‍ കൂടി പരിഹരിക്കപ്പെടും.

നാവെലിം മഢലത്തില്‍ നിന്ന് 2478 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫലേറിയോ ജയിച്ചുകയറിയത്. എതിരാളി സ്വതന്ത്രനായി മത്സരിച്ച മുന്‍ ബി.ജെ.പി മന്ത്രിസഭയിലെ അംഗം കൂടിയായിരുന്നു.

ഗോന്‍ ഫോര്‍വേഡുമായി സംഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമോയെന്ന് ഫലേറിയോ വ്യയക്തമാക്കിയില്ല. തിരഞ്ഞെടുപ്പു കാലത്ത് സംഖ്യമുണ്ടാക്കാന്‍ ഫലേറിയോ താല്‍പര്യപ്പെട്ടരുന്നില്ല. ഇതിന്റെ ഭാഗമായി ഗോവന്‍ ഫോര്‍വേര്‍ഡ് മത്സരിച്ച നാലു മഢലങ്ങളിലും കോണ്‍ഗ്രസ്സ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. ഇതില്‍ ഒരിടത്തൊഴികെ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രുപീതകരണത്തിന് ഗോവന്‍ ഫോര്‍വേര്‍ഡിന്റെ പിന്തുണ ആവശ്യമായി വന്നിരിക്കുകയാണ്. ഫോര്‍വേഡിന്റെ ഔദ്യോഗിക വൃത്തങ്ങളും പിന്തുണക്കില്ലെന്ന വ്യക്തമാക്കിയിട്ടില്ല.

chandrika: