പനാജി: ഗോവന്‍ രാഷ്ട്രീയത്തില്‍ നാടകീയത സൃഷ്ടിച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര്‍ എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്.
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ രാഷ്ട്രീയ ചടുല നീക്കങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് രംഗത്തെത്തിയതിനിടയിലാണ് തിരിച്ചടിയായി എം.എല്‍.എമാരുടെ രാജി വാര്‍ത്ത.
രാജിവെച്ച ഇരുവരും ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചതോടെ ഗോവന്‍ രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ചരിക്കുകയാണ്.
അതിനിടെ ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ സുഭാഷ് ഷിരോദ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് ബി.ജെപിയില്‍ ചേരുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരുമെവ്വും ആദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ദയാനന്ദ് സോപ്ടെയും,സുഭാഷ് ഷിരോദ്കറും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. ഇന്നലെ അര്‍ദ്ധ രാത്രി തന്നെ രണ്ട് പേരും ഡല്‍ഹിയിലേക്ക് തിരിച്ചത്. ഗോവന്‍ ആരോഗ്യ മന്ത്രിയും ബി.ജെ.പി നേതാവ് വിശ്വജിത് റെയ്ന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
എന്നാല്‍ എയര്‍ പോര്‍ട്ടില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഒരു ബിസിനസ് യാത്രക്ക് പോകുകയാണെന്നാണ് സോപ്‌ടെ മറുപടി നല്‍കിയത്. അതേ സമയം ഞാന്‍ അത് ചെയ്യുകയാണെന്ന് അറയണമെങ്കില്‍ നിങ്ങള്‍ക്ക് എന്നോടൊപ്പം വരാം എന്നായിരുന്നു ഷിരോദ്ക്കറുടെ മറുപടി.