പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറെന്ന് റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സക്കായി പരീക്കര്‍ അമേരിക്കയിലേക്ക് പോയെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ, മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് ക്യാന്‍സറാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. മുംബൈ ലീലാവതി ആസ്പത്രിയിലും ഗോവ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ചികിത്സ തേടിയ പരീക്കറിന് ക്യാന്‍സറാണെന്ന് അവിടെ നിന്ന് തന്നെ സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ ഫെബ്രുവരി 18ന് പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ആസ്പത്രി വൃത്തങ്ങള്‍ നിഷേധിച്ചു. ഗുരുതരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും നാലാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് രോഗം പടര്‍ന്നതായാണ് വിവരം.
അതേസമയം, ചികിത്സക്കായി പരീക്കര്‍ ബുധനാഴ്ച്ച അമേരിക്കയിലേക്ക് പോയി. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയാണ് മനോഹര്‍ പരീക്കര്‍ ചികിത്സക്ക് പോയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഭരണം നടത്താന്‍ ഒരു ക്യാബിനറ്റ് ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്.