X

ഗോവയില്‍ നാല് മന്ത്രിമാരോട് രാജി വെക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം, കോണ്‍ഗ്രസ് വിട്ടു വന്നവരെ തല്‍സ്ഥാനത്ത് നിയമിക്കും

പനാജി: ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കൂടു മാറിയ 10 എം.എല്‍.എമാരെ അനുനയിപ്പിക്കുന്നതിന്റെ ആദ്യ ശ്രമങ്ങള്‍ ആരംഭിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഉപമുഖ്യമന്ത്രി വിജയ് സര്‍ദേശായിയടക്കം മൂന്ന് മന്ത്രിമാരോടാണ് രാജി വെക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി മന്ത്രിമാരാണു രണ്ടുപേര്‍.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി വെക്കാന്‍ ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മന്ത്രിസഭയില്‍ നിന്ന് നാല് പേരെ രാജി വെപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗോവയില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ച വ്യക്തിയാണ് ഗോവ ഫോര്‍വേഡ് ബ്ലോക്ക് നേതാവും ഉപമുഖ്യമന്ത്രിയുമായ സര്‍ദേശായി. പുതിയ തീരുമാനത്തില്‍ പകച്ച അദ്ദേഹം കേന്ദ്ര നേതൃത്വവുമായി ഇതേ സംബന്ധിച്ച് ആലോചിക്കുമെന്ന് അറിയിച്ചു.

അറ്റനാഷിയോ മോന്‍സെറാറ്റെ, ചന്ദ്രകാന്ദ് കവലേകര്‍, ഫിലിപ് നേരി റോഡ്രിഗസ്, മികായേല്‍ എന്നിവരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കുന്ന മന്ത്രിമാര്‍. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന 10 എം.എല്‍.എമാരില്‍ ഉള്‍പ്പെട്ടവരാണിവര്‍. ഇതോടെ നിയമസഭയില്‍ ബി.ജെ.പിക്ക് 27ഉം കോണ്‍ഗ്രസിന് അഞ്ചുമായി അംഗബലം.

web desk 1: