X

ഗോവയിലെ ബി.ജെ.പി മന്ത്രി മൈക്കല്‍ ലോബോ രാജിവെച്ചു; ഇനി കോണ്‍ഗ്രസില്‍

ഗോവയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോയാണ് രാജി വെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെയാണ് ബിജെപിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നത്. ബി.ജെ.പിയിലെ ക്രൈസ്തവ മുഖമായ ലോബോ രാജിവെച്ചതോടെ ക്രൈസ്തവ എം.എല്‍.എമാരുടെ രാജി മൂന്നായി. താനും കൂടെയുള്ള പ്രവര്‍ത്തകരും ബി.ജെ.പിയില്‍ തൃപ്തരല്ലെന്ന് പറഞ്ഞ മൈക്കല്‍ ലോബോ ഇന്ന് വൈകിട്ട് 4 മണിക്ക് പനജിയില്‍ വെച്ച് കോണ്‍ഗ്രസില്‍ ഭാഗമാകും.

കലാങ്കൂത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മൈക്കല്‍ ലോബോ. കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണിത്. വരുന്ന ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Test User: