X
    Categories: MoreViews

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങുന്നു

ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ (ജിഎം) തീരുമാനം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മത്സരത്തിനു ശേഷമാണ് ജിഎം പിന്‍വാങ്ങുന്നത്. ഷെവര്‍ലെ കാറുകളുടെ ഇന്ത്യയിലെ വില്‍പ്പന ജി.എമ്മിനാണ് നിലവില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ജി.എമ്മിനു ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്ഥാനം. വില്‍പ്പന നിര്‍ത്തുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ നിന്നു പൂര്‍ണമായും ജി.എം പിന്‍മാറില്ല. ബംഗളൂരുവിലെ ടെക്‌നിക്കല്‍ യൂണിറ്റ് കമ്പനി നിലനിര്‍ത്തും. നിര്‍മാണ മേഖലയില്‍ ശ്രദ്ധയൂന്നുന്നതിനായി മുംബൈയിലെ ടെലഗോണിലും ഗുജറാത്തിലെ ഹലോലും പ്ലാന്റുകള്‍ ഉണ്ടായിരിക്കും. ഹലോലിലെ പ്ലാന്റ് ചൈനീസ് സംയുക്ത സംരംഭമായ സയ്ക് മോട്ടോര്‍ കോര്‍പിന് വില്‍ക്കുന്നതിനും പദ്ധതിയുണ്ട്. മെക്‌സിക്കോ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ജി.എം ഇന്ത്യയില്‍ നിന്നു കയറ്റുമതി നടത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് വരെ 70969 വാഹനങ്ങളാണ് കയറ്റി അയച്ചത്. ടെലഗോണ്‍ പ്ലാന്റിന് പ്രതിവര്‍ഷം 130,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 1995ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഷെവര്‍ലെ നിരയില്‍ ബീറ്റ്, ടവേര, സ്പാര്‍ക്ക്, എന്‍ജോയി, സെയില്‍ ഹാച്ച്ബാക്ക്, ക്രൂസ്, സെയില്‍ സെഡാന്‍, ട്രെയില്‍ ബ്ലേസര്‍ എന്നിവയാണ് ഇതുവരെ പുറത്തിറങ്ങിയത്. പുതുതലമുറ ബീറ്റ്, എസന്‍ഷ്യ മോഡലുകള്‍ അടുത്തിടെ പുറത്തിറങ്ങുമെന്ന് പ്രചാരണവുമുണ്ടായി.

chandrika: