X

ഗ്ലാസ്‌ഗോ കേരള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രളയദുരിതം അനുഭവിച്ച കേരളത്തിനു ആശ്വാസമേകാന്‍ ബ്രിട്ടനിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ 2019-–20 വര്‍ഷത്തില്‍ ഒരുവര്‍ഷ ബിരുദാനന്തര ബിരുദം എടുക്കാന്‍ ആഗ്രഹിക്കുന്ന 4 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. 4 തവണയായി 10,000 ബ്രിട്ടിഷ് പൗണ്ട് വീതം (9,22,500 രൂപ) ലഭിക്കും.

യോഗ്യത:

1. ബിരുദതലത്തില്‍ മികച്ച റെക്കോര്‍ഡ്

2.സര്‍വകലാശാലയുടെ കീഴിലുള്ള 4 കോളജുകളില്‍ ഏതിലെങ്കിലും പ്രവേശനം തേടിയിരിക്കണം.

3. കേരളത്തില്‍ നിന്നുള്ളവരായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ : https://www.gla.ac.uk/scholarships/glasgowkeralascholarship/#/eligiblecoutnries,eligibleprogrammes

അവസാന തീയതി: 2019 ഏപ്രില്‍ 30

chandrika: