ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചു വര്‍ഷത്തെ ദുരന്ത ഭരണത്തിലൂടെ കര്‍ഷകരുടെ ജീവിതം നശിപ്പിച്ച മോദി സര്‍ക്കാര്‍ അവര്‍ക്ക് പ്രതിദിനം 17 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നത് തികച്ചും അപമാനിക്കലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
17 രൂപ വാഗ്്ദാനം അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷകര്‍ക്ക് വാര്‍ഷിക വരുമാനമായി ആറായിരം രൂപ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇത് തീര്‍ത്തും കര്‍ഷകരെ അവഹേളിക്കുന്നതാണ്. വാര്‍ഷത്തില്‍ ആറായിരം രൂപ നല്‍കുമ്പോള്‍ ഒരു ദിവസം കര്‍ഷകന് ലഭിക്കുന്നത് വെറും 17 രൂപ മാത്രമാണ്. മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണപരാജയമാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരം പ്രഖ്യാപനങ്ങള്‍ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.