ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഇ.ഡി മൂന്നാം ദിവസം ചോദ്യം ചെയുന്നതിനിടെ കോണ്‍ഗ്രസിന് കേന്ദ്ര സര്‍ക്കാറിന്റെ വക്കീല്‍ നോട്ടീസ്. ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നുവെന്നാരോപിച്ചാണ് കോണ്‍ഗ്രസ് വക്കീല്‍ നോട്ടീസ് അയച്ചത്.
ഇ.ഡിയുടെ ചോദ്യത്തി ല്‍ നിന്നും രാഹുല്‍ ഒഴിഞ്ഞു മാറിയെന്നും പലചോദ്യങ്ങള്‍ക്കും അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് രാഹുല്‍ മറുപടി നല്‍കുന്നതെന്നും ചില ചാനലുകള്‍ പേരു പറയാത്ത സ്രോതസ്സുകളെ ഉദ്ദരിച്ച് വാര്‍ത്ത നല്‍കിയിരുന്നു.
തെറ്റായ വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തണമെന്ന് നോട്ടീസില്‍ പറയുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ക്കയച്ച നോട്ടീസില്‍ സര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കുന്നത് സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമാണെന്നും നോട്ടീസില്‍ ആരോപിച്ചു. അന്വേഷണം തുടരുന്ന കേസില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കുന്നത് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി പല തവണ ചൂണ്ടിക്കാട്ടിയതാണെന്നും രാഹുലിനും കോ ണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരായ ഇ.ഡി നടപടി പരാജയപ്പെട്ട ഏജന്‍സിയുടെ അവസാനത്തെ വഴിയാണെന്നും നോട്ടീസ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്ലിനും വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍കയാണ് വക്കീല്‍ നോട്ടീസ് അയച്ചത്.