സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച നിയമഭേദഗതിക്കെതിരെ കേരളം കത്ത് നൽകി. പെണ്‍കുട്ടി വിവാഹ കഴിക്കാൻ 21 വയസുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് കത്തിൽ പറയുന്നത്.നിയമഭേദഗതിയിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര വനിതാ കമ്മീഷന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്ത്.
2021 ഡിസംബറിൽ ലോക്സഭയിൽ സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് പാർലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികൾ നിയമ ഭേദഗതിയെ എതിർക്കുന്നുണ്ട്.