തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണ് അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പട്ടിക്കാട് സ്വദേശിയായ 16 വയസുകാരി ആന്‍ഗ്രേയ്‌സ് ആണ് മരിച്ചത്.
അപകടത്തില്‍പെട്ട 14 വയസുകാരിയായ അലീന ഇന്നലെ അര്‍ധരാത്രിയാണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു ഇവര്‍. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസര്‍വോയറില്‍ വീഴുകയായിരുന്നു. ഇവര്‍ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതില്‍ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.