പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി പൊലീസ് പിടിയില്‍. പോക്സോ നിയമപ്രകാരം എലത്തൂര്‍ സ്വദേശിനിയെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനുശേഷം വിദേശത്തായിരുന്ന യുവതി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. 2022 ഡിസംബര്‍ 29ന് 15 വയസ്സുകാരിയായ പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.