ലക്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ കേരി ജില്ലയില്‍ 13 കാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച കരിമ്പ് പാടത്താണ് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ തന്നെ ഗ്രാമത്തിലുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരാളുടെ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ച പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ കരിമ്പ് തോട്ടത്തില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ ഹാപുരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നടക്കുന്ന പുതിയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.