കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് വയോധിക മരിച്ച നിലയിൽ. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ഓമന(75) ആണ് മരിച്ചത്. സഹോദരൻ നാരായണന്റെ കൂട്ടിരിപ്പുകാരിയായി ആശുപത്രിയിൽ എത്തിയതായിരുന്നു. വൈകീട്ട് ഇവർ കെട്ടിടത്തിൽനിന്നു താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.