X

ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചത് താനല്ലെന്ന് പെണ്‍കുട്ടി. സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിലാണ് സംഭവം പോലീസ് കെട്ടിച്ചമച്ചതാണെന്നും തന്റെ സുഹൃത്താണ് ലിംഗം മുറിച്ചതെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നത്.

അയ്യപ്പദാസ്, മനോജ്കുമാര്‍, കൂടാതെ മറ്റൊരാളും ചേര്‍ന്നാണ് ലിംഗം മുറിച്ചത്. എന്നാല്‍ ആരാണ് കൃത്യം നിര്‍വ്വഹിച്ചതെന്ന് വ്യക്തമല്ല. സ്വാമിയുടെ കരച്ചില്‍കേട്ട് എത്തിയപ്പോഴാണ് സംഭവം കണ്ടത്. എ.ഡി.ജി.പി ബി. സന്ധ്യയുടെ വീടിന്റെ വാതിലില്‍ താന്‍ പോയി തട്ടിയെങ്കിലും ആരും പുറത്തേക്ക് വന്നില്ല. തുടര്‍ന്നാണ് പോലീസ് സ്‌റ്റേഷനില്‍ വിളിക്കുന്നത്. തനിക്ക് മലയാളം വായിക്കാന്‍ അറിയാത്തതുകൊണ്ട് പോലീസ് എന്താണ് എഴുതിയതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. തന്നെ ശാരീരിക പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം പേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.

തന്നെ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പോ ശേഷമോ സ്വാമി പീഢിപ്പിച്ചിട്ടില്ലെന്നും ലിംഗം മുറിച്ചവര്‍ക്ക് സ്വാമിയോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. സ്വാമിയുടെ അഭിഭാഷകന് അയച്ച കത്ത് തന്റേതാണെന്ന് മാതൃഭൂമി ചാനലിനോട് പെണ്‍കുട്ടി വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് ഗൂഢാലോചന നടന്നെന്നും സ്വാമി നിരപരാധിയുമാണെന്നുമാണ് പെണ്‍കുട്ടിയുടെ വാദം. കത്ത് കോടതിയില്‍ ഹാജരാക്കും.

chandrika: