X
    Categories: CultureMoreViews

പ്രതിപക്ഷ കൂട്ടായ്മയെ ഉസാമ ബിന്‍ ലാദന്റെ പിന്‍ഗാമികളെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: എന്‍.ഡി.എക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയെ ഉസാമ ബിന്‍ ലാദന്റെ പിന്‍ഗാമികളെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാവോവാദികളും, ജാതിവാദികളും, ഫ്യൂഡലിസ്റ്റുകളും ഉസാമ ബിന്‍ ലാദന്റെ അനുയായികളും എന്‍.ഡി.എക്കെതിരെ ഒന്നിച്ചിരിക്കുകയാണ് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

മാവോവാദികളും, ജാതിവാദികളും, ഫ്യൂഡലിസ്റ്റുകളും ഉസാമ ബിന്‍ ലാദന്റെ അനുയായികളും എന്‍.ഡി.എക്കെതിരെ ഒന്നിച്ചിരിക്കുകയാണ്. പുരോഗതിയുടെ നദിയിലൂടെ തടസമില്ലാതെ ഒഴുകുന്ന എന്‍.ഡി.എ 2019-ലെ കടമ്പ അനായാസം മറികടക്കുമെന്നും ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.

ബി.ജെ.പി വക്താവ് സംബിത് പത്രയും കഴിഞ്ഞ ദിവസം പ്രതിപക്ഷ സഖ്യത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ സഖ്യം കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാല് സീറ്റുകള്‍ നഷ്ടമായി. എന്നാല്‍, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി മാജിക്ക് സംഭവിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: