X

പ്രശസ്ത ചലച്ചിത്രകാരന്‍ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: എഴുത്തുകാരനും നടനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട്(81) അന്തരിച്ചു. ബാംഗളൂരുവിലെ വീട്ടില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

കന്നട സാഹിത്യത്തിന് പുതിയ മുഖം നല്‍കിയ എഴുത്തുകാരില്‍ മുന്‍നിരയിലുള്ള ഗിരീഷ് കര്‍ണാടിന് 1981ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. രാജ്യം 1974ല്‍ പദ്മശ്രീയും 1992ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1938 മെയ് 19-ന് മഹാരാഷ്ട്രയിലെ മാതേണിലാണ് ജനിച്ചത്. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റോഡ്‌സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്ര മീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.

ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങള്‍. സംസ്‌കാര എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും പ്രധാനനടനുമായാണ് സിനിമാ രംഗത്ത് എത്തിയത്. വംശവൃക്ഷ ആണ് ആദ്യം സംവിദാനം ചെയ്ത ചിത്രം. പിന്നീട് സിനിമയിലും ടെലിവിഷനിലും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

chandrika: