X

വന്‍ ബാറ്ററി ബേക്കപ്പുമായി ജിയോണി; 7000 എംഎഎച്ചിന്റെ M2017

സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വിപ്ലവുമായി ജിയോണി വീണ്ടുമെത്തുന്നു. ലോകത്തെ മറ്റു മൊബൈല്‍ ഫോണുകളെയെല്ലാം കടത്തിവെട്ടുന്ന വമ്പന്‍ ബാറ്ററി പവറുമായാണ് ജിയോണിയുടെ പുതിയ രംഗപ്രവേശം. 7000 എംഎഎച്ച് ബാറ്ററിയുമായി എത്തുന്ന ഒരു ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിപ്പോള്‍

ജിയോണി ജിയോണി കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഇതാദ്യമാണ് ഇത്ര ഭീമന്‍ ബാറ്ററിയുള്ള ഫോണ്‍ വിപണിയിലെത്തിക്കുന്നത്.
നേരത്തെ അസുസ് ഇറക്കിയ സെന്‍ഫോണ്‍ മാക്‌സ് 5000 എംഎഎച്ച് ഫോണാണ് ഇതിനോട് മുട്ടുന്ന ബാറ്റിറി പവറുള്ള സ്മാര്‍ട്‌ഫോണ്‍.
അടുത്ത വര്‍ഷം ചൈനയിലാണ് ‘എം2017’ (M2017) എന്ന് താത്ക്കാലിക പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റെ ലോഞ്ചിങ്. എന്നാല്‍ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവന്നിട്ടില്ല.

ഒക്ടാകോര്‍ 1.96 ജിഎച്ച്‌സെഡ് പ്രൊസസര്‍ കരുത്തുള്ള ഫോണിന് 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജും ഉണ്ടായിരിക്കും. 5.7 ഇഞ്ച് ക്യുഎച്ച്ഡി റസലൂഷ്യണില്‍ കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പിന്‍ഭാഗത്ത് 12 എംപി, 13എംപി ഡ്യുവല്‍ ക്യാമറയും, 8 എംപിയുടെ ഫ്രണ്ട് ക്യാമറയും ഉണ്ട്. എന്നാല്‍ ഭീമന്‍ ബാറ്ററി ഫോണിന്റെ ഭാരത്തെ ബാധിക്കുമെന്നു ആദ്യവിവരത്തില്‍ പുറത്തായിട്ടുണ്ട്. 230 ഗ്രാം ആണ് ഫോണിന്റെ ഭാരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

chandrika: