X
    Categories: indiaNews

മരുന്ന് കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉപഹാരങ്ങള്‍ അധാര്‍മികം: സുപ്രീംകോടതി

ന്യൂഡല്‍ഹി: മരുന്നു കമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന ഉപഹാരവും സൗജന്യങ്ങളും അധാര്‍മികമാണെന്ന് സുപ്രീം കോടതി. ഇത്തരം നടപടി നിയമത്തിലൂടെ നിരോധിച്ചതിനാല്‍ ആദായ നികുതി പ്രകാരമുള്ള ഇളവുകള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഉപഹാരം നല്‍കി സ്വാധീനിച്ച് ഡോക്ടര്‍മാരെ കൊണ്ട് മരുന്നുകള്‍ നിര്‍ദേശിപ്പിക്കുന്നത് പൊതു താല്‍പര്യത്തിന് എതിരാണെന്ന് കോടതി വ്യക്തമാക്കി.

വിപണിയില്‍ വിലകുറഞ്ഞ മരുന്നുകള്‍ ലഭ്യമാകുമ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വില കൂടിയ മരുന്നുകള്‍ വാങ്ങാനാണ് രോഗികളോട് നിര്‍ദേശിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

മരുന്നുകള്‍ സംബന്ധിച്ച ഡോക്ടര്‍മാരുടെ ശുപാര്‍ശകള്‍ സ്വാധീനിക്കപ്പെടാം എന്നത് ആശങ്കപെടുത്തുന്നതാണെന്ന് ജസ്റ്റിസ്മാരായ യു.യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇത്തരം ഉപഹാരം സൗജന്യമല്ല. മരുന്ന് കമ്പനികള്‍ ഉപഹാരങ്ങളും സൗജന്യങ്ങളും ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നത് മരുന്നുകളുടെ വില വര്‍ധനവിന് കാരണമാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Test User: