X
    Categories: Video Stories

ഓസ്‌ട്രേലിയന്‍ തീരത്ത് ഭീമന്‍ മത്സ്യം കരക്കടിഞ്ഞു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ തീരത്തണിഞ്ഞ ഭീമന്‍ മത്സ്യം ഗവേഷകര്‍ക്ക് കീറാമുട്ടിയാവുന്നു. 150 കിലോയോളം ഭാരമുള്ള ഭീകരമത്സ്യമാണ് ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞത്. തെക്കന്‍ ക്വീന്‍സ് ലാന്‍ഡില്‍ പ്രഭാതസവാരിക്കിറങ്ങിയ റൈലി ലിന്‍ഡോം ആണ് ആദ്യമായി മത്സ്യത്തെ കണ്ടത്. സ്ഥിരമായി മത്സ്യബന്ധനത്തിന് പോകുന്ന ആളാണ് ലിന്‍ഡോം. എന്നാല്‍ താന്‍ ഇതുവരെ ഇങ്ങനെയൊരു മത്സ്യത്തെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം അഞ്ച് അടിയോളം നീളവും 1.7 മീറ്ററോളം വീതിയുമുള്ളതായിരുന്നു മത്സ്യം. ഇതിന്റെ ചിത്രങ്ങള്‍ റൈലി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വൈറലായി.

ഗ്രോപര്‍ ഇനത്തില്‍പെട്ട മത്സ്യമാണ് ഇതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ മത്സ്യം അഴുകിയതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ക്യൂന്‍സ് ലാന്‍ഡ് മ്യൂസിയം അധികൃതര്‍ മത്സ്യത്തെ തിരിച്ചറിയുന്നതിനായി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: