വഡോദര: ഒരുകൂട്ടം പ്രേതങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന യുവാവിന്റെ പരാതിയില്‍ ഗുജറാത്ത് പൊലീസ് കേസ് എടുത്തു. ജംബുഖോഡ പൊലീസാണ് യുവാവിന്റെ പരാതിയില്‍ രണ്ട് പ്രേതങ്ങള്‍ക്കെതിരെ കേസെടുത്തത്. 35കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ജീവന്‍ രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് അപേക്ഷിച്ചു.
ഞായറാഴ്ചയാണ് സംഭവം. യുവാവ് മാനസിക രോഗിയാണെന്നും അയാളെ ആശ്വസിപ്പിക്കാനുമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. താന്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് പ്രേതങ്ങള്‍ തന്നെ സമീപിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിയില്‍ പറഞ്ഞു. മാനസിക രോഗിയായ യുവാവ് കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിരുന്നില്ല. തുടര്‍ന്നാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.
കൃത്യമായി മരുന്ന് കഴിക്കാനും പൊലീസ് യുവാവിനെ ഉപദേശിച്ചു. യുവാവിന്റെ ബന്ധുക്കളാണ് മാനസിക രോഗത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. യുവാവിന്റെ അസ്വഭാവികമായ പെരുമാറ്റത്തെ തുടര്‍ന്നാണ് പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടത്.