X
    Categories: indiaNews

ഹൈദരാബാദ്: ടിആര്‍എസും എംഐഎമ്മും അധികാരം പങ്കിടും

ഹൈദരാബാദ്: മുനിസിപ്പാലിറ്റിയില്‍ തെലങ്കാന രാഷ്ട്രസമിതിയും അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും അധികാരം പങ്കിട്ടേക്കും. മേയര്‍ സ്ഥാനം എ.ഐ.എം.ഐ.എമ്മിന് നല്‍കിയുള്ള ധാരണയ്ക്കാണ് ശ്രമം. 150 വാര്‍ഡില്‍ 55 സീറ്റാണ് ടിആര്‍എസ് നേടിയത്. ഉവൈസിയുടെ പാര്‍ട്ടിക്ക് കിട്ടിയത് 44 സീറ്റ്.

2016 ല്‍ 88 സീറ്റ് നേടി അധികാരത്തിലെത്തിയ ടി.ആര്‍.എസിന് ഇത്തവണ 55 സീറ്റ് മാത്രമാണ് നേടാനായത്. എന്നാല്‍ കഴിഞ്ഞ തവണ നാലു സീറ്റു മാത്രം നേടിയ ബിജെപി ഇത്തവണ 44 സീറ്റു പിടിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും മേയര്‍ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാനുള്ള 65 സീറ്റിലേക്ക് എത്താന്‍ ടി.ആര്‍.എസിന് ആയില്ല. ഈ സാഹചര്യത്തിലാണ് ടി.ആര്‍.എസ് എ.ഐ.എം.ഐ.എമ്മുമായി ധാരണയ്ക്ക് ശ്രമിക്കുന്നത്. 2009 ല്‍ സമാനമായ രീതിയില്‍ എ.ഐ.എം.ഐ.എം കോണ്‍ഗ്രസുമായി അധികാരം പങ്കിട്ടിരുന്നു.

കഴിഞ്ഞ തവണത്തെ അംഗബലമായ 44 സീറ്റ് എ.ഐ.എം.ഐ.എം നിലനിര്‍ത്തി. അതേസമയം 150 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് അംഗബലം കേവലം രണ്ട് സീറ്റില്‍ ഒതുങ്ങി.

 

 

Test User: