ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഖത്തര്‍ ‘വേള്‍ഡ് കപ്പ് താരം’ ഗാനിം അല്‍ മുഫ്താഹും റിയാദില്‍ കണ്ടുമുട്ടി. ഇരു താരങ്ങളും വെള്ളിയാഴ്ച റിയാദിലെ മര്‍സുല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന അല്‍നസ്ര്‍-അല്‍തായി മത്സരത്തിനിടെ ഗാലറിയല്‍ വെച്ചാണ് കണ്ടുമുട്ടിയത്. റൊണാള്‍ഡോയുടെ കളി കാണാനായി ഖത്തറില്‍ നിന്നെത്തിയതാണ് ഗാനിം.
റൊണാള്‍ഡോയുടെ പുതിയ ടീമായ അല്‍നസ്‌റിന്റെ കളി സ്റ്റേഡിയത്തിലിരുന്ന് വീക്ഷിക്കുകയായിരുന്നു റൊണാള്‍ഡോ. കണ്ടുമുട്ടിയ ശേഷം ഗാനിം റൊണാള്‍ഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചു. ഗാനിമിനൊപ്പം റൊണാള്‍ഡോ സമയം ചെലവിടുന്ന ഫോട്ടോ അല്‍ നസ്ര്‍ ക്ലബും പങ്കുവെച്ചു.