ദുബായ്: ഫാമിലി വീസ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി യുഎഇ. തൊഴിൽ മേഖല, തസ്തിക എന്നിവ ഫാമിലി വീസ അനുവദിക്കുന്നതിന് പരിഗണിക്കില്ല. പകരം ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകും ഫാമിലി വീസ അനുവദിക്കുക. 3000 ദിർഹം മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി യുഎഇലേക്ക് കുടുംബത്തെ എത്തിക്കാം. അതായത്, ഏകദേശം 68,000 ഇന്ത്യൻ രൂപക്ക് തുല്യമായ ശമ്പളം വേണം.
3000 ദിർഹം മാസശമ്പളമുള്ളവര്‍ കുടുംബത്തെ കൊണ്ടുവരികയാണെങ്കിൽ, താമസ സൗകര്യത്തിന്റെ ചെലവ് സ്പോൺസർ വഹിക്കണം. 4000 ദിർഹം (ഏകദേശം 91,000 രൂപ) ശമ്പളമുള്ളവർക്കു താമസ സൗകര്യമുണ്ടെങ്കിൽ സ്പോൺസറുടെ സഹായമില്ലാതെ കുടുംബത്തെ യുഎഇയിൽ എത്തിക്കാനാകും.
ഉദ്യോഗസ്ഥർക്കും സംരംഭകർക്കും കുടുംബ വീസയ്ക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. പിതാവ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ മക്കളുടെ സ്പോൺസർഷിപ് മാതാവിനു ലഭിക്കില്ല. പിതാവിന്റെ വീസയിൽത്തന്നെ എത്തണം. ജോലി ചെയ്യാൻ അനുമതിയില്ലാത്ത താമസ വീസയാണു മക്കൾക്കു ലഭിക്കുക.