X
    Categories: indiaNews

ഇന്ത്യന്‍ മാധ്യമങ്ങളോട് തങ്ങളുടെ നിലപാട് സ്വീകരിക്കണമെന്ന് ചൈന; പോയി പണി നോക്കാന്‍ പറയുമെന്ന് തായ്‌വാന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ എംബസിലെ തായ്‌വാന്‍ മാധ്യമങ്ങളോട് തങ്ങളുടെ നയം സ്വീകരിക്കാന്‍ ആവശ്യപ്പെട്ട ചൈനയ്ക്ക് സ്വന്തം കാര്യം നോക്കാന്‍ പറഞ്ഞ് തായ്‌വാന്‍. ഒക്ടോബര്‍ 10 ന് തായ്‌വാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹി എംബസിയുമായ ബന്ധപ്പെട്ട് ഇന്ത്യന്‍ ചാനല്‍ സംഘടിപ്പിക്കാന്‍ പോകുന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലെ തായ്‌വാന്‍ മാധ്യമങ്ങളോട് ചൈന്യ തങ്ങളുടെ നയം സ്വീകരിക്കാന്‍ കത്തു നല്‍കിയത്.

എന്നാല്‍, പോയി പണിനോക്കൂ, എന്ന മറുപടിയാണ് ചൈനയുടെ പ്രസ്താവനയ്ക്ക് തായ്വാന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യവും, സ്നേഹമാര്‍ന്ന മനുഷ്യരുമുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി ചൈന ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ തായ്‌വാന്റെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ഒരു മറുപടിയെ പറയാന്‍ ഉണ്ടാകൂ, നിങ്ങള്‍ പോയി നിങ്ങളുടെ പണി പോകുക, തായ്‌വാന്‍ വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയിലെ ചൈനീസ് ഹൈക്കമ്മീഷനാണ് മറ്റു മാധ്യമങ്ങളോട് തങ്ങളുടെ ‘ഒറ്റ-ചൈന’ തത്ത്വം പിന്തുടരണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് കമ്മീഷന്‍ കത്തും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയ്ക്ക് തക്കമറുപടിയുമായി തായ്‌വാന്‍ രംഗത്ത് എത്തിയത്.

ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന ദ്വീപിന്റെ ദേശീയ ദിനത്തിന്റെ ആഘോഷ പരിപാടി സംബന്ധിച്ചാണ് തായ്വാന്‍ സര്‍ക്കാര്‍ ശനിയാഴ്ച പ്രമുഖ ഇന്ത്യന്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയത്. പരസ്യത്തില്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്റെ ഫോട്ടോ വെക്കുകയും ഇന്ത്യയെ സഹ ജനാധിപത്യ രാജ്യമെന്നും തായ്വാന്റെ കൂട്ടാളിയെന്ന് അഭിസംബോധനചെയതിരുന്നു. ഈ പരസ്യങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ ലോകത്ത് ഒരു ചൈന മാത്രമേയുള്ളു എന്ന കാര്യം ബോധ്യപ്പെടുത്തുകയും തായ്വാനെ രാജ്യമെന്ന് അഭിസംബോധന ചെയ്യരുതെന്നും ചൈനയുടെ നിര്‍ദ്ദേശിച്ചിരുന്നു. തായ്വാന്‍ ചൈനയുടെ അഭിവാജ്യമായ ഭാഗമാണ്. എല്ലാ രാജ്യങ്ങള്‍ക്കും ചൈനയുമായി നയതന്ത്ര ബന്ധമുണ്ട്. കാരണം അവരെല്ലാം തന്നെ തങ്ങളുടെ ഒരു ചൈന നയത്തെ ആദരിക്കുന്നുവെന്നും കത്തില്‍ ചൈനീസ് ഹൈക്കമ്മീഷന്‍ വ്യക്തമാക്കുന്നു.

അതേസമയം, ലഡാക്കിലെ അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇരു രാജ്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ഇന്ത്യന്‍ മാധ്യമങ്ങലുടെ സഹായം തേടി ചൈന രംഗത്തെത്തിയതെന്നതും വിചിത്രമാണ്.

chandrika: