സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ തോല്‍പ്പിച്ച് കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ചൂടി ജര്‍മനി.
2014 ലോകകപ്പിന് പുറമെ ഭൂഖണ്ഡ ജേതാക്കളുടെ കലാശപ്പോരാട്ടത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മന്‍ യുവനിര തകര്‍ത്തത്.
ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് ജേതാക്കളാവുന്നത്. ഇതോടെ ഫ്രാന്‍സിന് ശേഷം ലോകകപ്പും കോണ്‍ഫെഡറേഷന്‍സ് കപ്പും ഒപ്പം നേടുന്ന ടീമായി ജര്‍മനി.
കളിയുടെ 20-ാം മിനിറ്റില്‍ ചിലി താരം മാഴ്‌സലോ ദയസിന്റെ വന്ന പിഴവില്‍ മിഡ്ഫീല്‍ഡര്‍ ലാര്‍സ് സ്റ്റിന്‍ഡിലാണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്. മാഴ്‌സലോയുടെ പിഴവ് നിന്നും പന്ത് കിട്ടിയ ടിമോ വെര്‍ണര്‍, ചിലി പോസ്റ്റില്‍ തക്കം പാര്‍ത്തുനിന്ന ജര്‍മന്‍ ഗോളടിയന്ത്രം സ്റ്റിന്‍ഡിലിന് അനായാസം എത്തിക്കുകയായിരുന്നു.
ആക്രമിച്ചു കളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് കളിയുടെ ഗതിമാറ്റി ചിലി പോസ്റ്റില്‍ ഗോള്‍ വീണത്. ജര്‍മന്‍ പോസ്റ്റിലേത്തക്ക് ചിലി നടത്തിയ ഗോളന്നുറച്ച ഒരു നീക്കം പെട്ടന്ന് പ്രത്യാക്രമണത്തിലേക്കും പിന്നീട് ജര്‍മനിയുടെ വിജയ ഗോളുമായി മാറുകയായിരുന്നു.
ചിലിയുടെ ഡിഫന്‍സിലെ മിസ്സില്‍ നിന്നും പന്ത് കിട്ടുമ്പോള്‍ മുന്നോട്ട് കയറിവരുന്ന ഗോളി മാത്രമായിരുന്നു വെര്‍ണര്‍ക്ക് എതിരാളി. പിന്നീട് ഒപ്പം കയറിയ സഹായി സ്റ്റിഡിലിന് പന്ത് തട്ടിക്കൊടുക്കുകയായി. ഒഴിഞ്ഞ ഗോള്‍പോസ്റ്റിന് മുന്നില്‍ പന്ത് കിട്ടിയ സ്റ്റിഡലിന് പിന്നെ ഗോളടിക്കുക മാത്രമായി പണി. വിജയഗോളിനൊപ്പം ടൂര്‍ണമെന്റിലെ തന്റെ ഗോള്‍ സമ്പാദ്യം മൂന്നാക്കി ജര്‍മന്‍ യുവനിരയിലെ പുതിയ ഗോളടി വീരന്‍.
കൂടുതല്‍ നേരം പന്തു കൈവശം വച്ചും അക്രമച്ചും കളിയില്‍ ആധിപത്യം പുലര്‍ത്തിയ ചിലി, പന്ത് ജര്‍മന്‍ ഗോള്‍വലയില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. അവസാന മിനിറ്റുകളില്‍ ജര്‍മന്‍ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍സ്റ്റെഗന്റെ ഉജ്വല സേവുകന്‍ ചിലിക്ക് മുന്നില്‍ വന്‍മതിലുമായി. ജയത്തോടെ ജര്‍മനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്ത് എത്തി.